Get Up to 40% OFF New-Season StylesMenWomen * Limited time only.

നവോദയ പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്‍പതിന്

നവോദയ പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്‍പതിന്

ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം തേടുന്നവര്‍ക്ക് നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.navodaya.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 – 22 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ കാണുന്ന JNV Class 9 Admissions 2021 Test എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കും. ഇവിടെ രജിസ്റ്റര്‍ ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. ഇത് കഴിഞ്ഞാല്‍ ഉടനെ Submit ല്‍ ക്ലിക്ക് ചെയ്യാം. കണ്‍ഫമേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക.
ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2022 ഏപ്രില്‍ 9ന് നടക്കും. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളില്‍ വെച്ചോ നവോദയ വിദ്യാലയ സമിതി നിശ്ചയിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ വെച്ചോ പരീക്ഷ നടക്കും. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളില്‍ ചോദ്യങ്ങളുണ്ടാകും. ഒ.എം.ആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ നല്‍കണം

LEAVE A COMMENT

Your email address will not be published. Required fields are marked *